ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗണപതി വിഗ്രഹം വണ്ടൻമേട് ഗ്രാമപഞ്ചായത്തിൽ.
ഇടുക്കി ട്രാവൽ ടൂറിസം ഫെസ്റ്റ് -2024
കട്ടപ്പന സാംസ്ക്കാരികോത്സവം.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും, ഗ്രാമ പഞ്ചായത്തുകളും ഉജ്ജ്വലവരവേൽപ്പോടെ വിനോദസഞ്ചാരികൾക്ക് ദൃശ്യ വിസ്മയ വിരുന്നൊരുക്കുന്നു…
8പഞ്ചായത്തുകളിലായി അറിഞ്ഞും, അറിയപ്പെടാതെയും കിടന്നിരുന്നിരുന്ന
ഇരുപത്തിയഞ്ചോളം വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഗ്രാമപഞ്ചായത്തുകൾ വിനോദസ്സഞ്ചാരികൾക്കായി പരിചയപ്പെടുത്തി, സഞ്ചാരപ്പാഥയൊരുക്കുകയാണ് ഇടുക്കി ട്രാവൽ ടൂറിസം ഫെസ്റ്റിലൂടെ.
സ്കൂൾ, കലാലയ വിദ്യാർത്ഥികളെ ഈ കേന്ദ്രങ്ങളിൽ എത്തിക്കുകയും അവരിലൂടെ ഈ സഞ്ചാരകേന്ദ്രങ്ങൾ ലോകജനതയ്ക്ക് മുന്നിൽ എത്തിക്കുകയുമാണ് ആദ്യപടിയായി ചെയ്യുന്നത്.
200 രൂപ മുതൽ താമസ സൗകര്യങ്ങളോടെ വിനോദസഞ്ചാരികൾക്ക് ഇടുക്കിയിലെത്തുവാനുള്ള സൗകര്യമൊരുക്കുന്നതോടൊപ്പം, സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഈ ട്രാവൽ ടൂറിസം ഫെസ്റ്റിൽ പങ്കെടുക്കുവാനുള്ള ബ്ലോക്ക് -പഞ്ചായത്ത് തല പ്രത്യേക പാക്കേജ് ഒരുക്കിയിരിക്കുന്നു.
ഫെബ്രുവരി 3- മുതൽ 18 വരെ കട്ടപ്പന പള്ളിക്കവല സി എസ്സ് ഐ ചർച്ച് ഗാർഡനിൽ ആരംഭിക്കുന്ന കട്ടപ്പന
സാംസ്‌ക്കാരികോ ത്സവത്തിൽ ജില്ലയിലെ തന്നെ തനത് കലാരൂപങ്ങൾ, സ്വാദിഷ്ടമായ ഇടുക്കി വിഭവങ്ങൾ, കലാ -സാംസ്കാരിക രംഗത്തെ പ്രത്യേക കലാ സന്ധ്യകൾ,അമ്യൂസ് മെന്റ് പാർക്ക്, എക്സിബിഷൻ ഹാൾ, പഞ്ചായത്ത്ദിന പ്രത്യേക പ്രോഗ്രാമുകൾ എന്നിവക്കെല്ലാം വേദിയൊരുങ്ങുകയാണ്.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിനോടും, ഗ്രാമ പഞ്ചായത്തുകൾ ക്കുമൊപ്പം ഇടുക്കിയിലെ രാഷ്ട്രീയ,സാം സ്ക്കാരിക നേതാക്കളും മാധ്യമങ്ങളുമെല്ലാം ഒരുമിച്ച് കൈകോർക്കുമ്പോൾ ചരിത്രത്തിലാദ്യമായി ട്രാവൽ ടൂറിസം ഫെസ്റ്റിന് തന്നെ മറ്റൊരു രൂപഭാവം കടന്നു വരുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥർ എന്നിവരെല്ലാം ചേർന്ന് “തദ്ദേശ സൗഹൃദ സുഹൃത്ത് കൂട്ടായ്മ “എന്ന പേര് നൽകി ഫെസ്റ്റിന് മറ്റൊരു രൂപഭാവം തന്നെ നൽകുമ്പോൾ… കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ ഫെസ്റ്റിന്റെ വിജയത്തിനായി കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ…
കേരള
പഞ്ചായത്ത് വാർത്ത ചാനൽ
ചെയർമാൻ
ഗിരീഷ് കല്ലട
പ്രോഗ്രാം കോ -ഓർഡിനേറ്റർ
സംഗീതമണികണ്ഠൻ
കേരള പഞ്ചായത്ത് വാർത്ത ചാനൽ തത്സമയം കാണുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വാർത്തകൾ ഷെയർ ചെയ്യുക.
Keralapanchayathnews@gmail.com