സമഗ്ര 2024
രാജ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളുടെ വിജയഗാഥകളുടെ വീഡിയോ ഡോക്യുമെന്റേഷൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പ്രവർത്തന മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സമഗ്രയിൽ രജിസ്റ്റർ ചെയ്യുക. (ആരോഗ്യം , വിദ്യാഭാസം, കുടുംബശ്രീ , ഗതാഗതം, മാലിന്യമുക്തം….etc)
തദ്ദേശക കണ്ണാടി
ചരിത്രത്തിൽ ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളുടെയും, തദ്ദേശ ടൂറിസത്തിന്റെയും വിശദാംശങ്ങൾ അടങ്ങിയ വാർഷിക പതിപ്പ് തദ്ദേശക കണ്ണാടി എന്ന പേരിൽ പുറത്തിറക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ വാർഷികപതിപ്പിലേക്കും രജിസ്റ്റർ ചെയ്യാം
സേവന 2024
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മറ്റ് പൊതുസ്വകാര്യ മേഖല സ്ഥാപനങ്ങൾ, വ്യക്തികൾ ( കാർഷികം, ജനസേവനം, ചാരിറ്റി, വിദ്യാഭ്യാസം, ധീരത….etc തുടങ്ങിയ ഏതു മേഖലകളും )( ഗവണ്മെന്റ് /പ്രൈവറ്റ് ) ഉള്ളവർക്ക് നൽകുന്ന പുരസ്കാരത്തിന് സേവനയിൽ രജിസ്റ്റർ ചെയ്യുക.
സാഫല്യ 2024
ചലച്ചിത്ര മേഖല,കലാ-സാംസ്കാരിക- മാധ്യമ -സ്റ്റേജ് കലാകാരന്മാർ( ഷോർട്ട് ഫിലിം ഡോക്യുമെന്ററി, ആൽബം, റീൽസ്,ഡ്രാമ, മ്യൂസിക്, ഡാൻസ്… Etc) 2- മിനിറ്റ് മുതൽ 30 മിനിറ്റ് വരെയുള്ള പ്രോഗ്രാമുകൾക്കുള്ള പുരസ്കാരങ്ങൾക്ക് സാഫല്യയിൽ രജിസ്റ്റർ ചെയ്യുക